കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിെൻറ 60ാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി, നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്ട് ആൻഡ് ലിറ്ററേച്ചറുമായി ചേർന്ന് 'സ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ' ഫെസ്റ്റിവൽ നടത്തുന്നു. മാർച്ച് 12 ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 8.30 വരെ ദാർ അൽ-അതർ അൽ-ഇസ്ലാമിയ്യ മ്യൂസിയം- യർമൂക്ക് കൾചറൽ സെൻററിലാണ് പരിപാടി. നയതന്ത്രബന്ധത്തിന്റെ 60ാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് എംബസി ആസൂത്രണം ചെയ്തിട്ടുള്ളത്. സ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിൽ സംഗീതം, ഭക്ഷണം, സിനിമകൾ, സാഹിത്യം, കലകൾ എന്നിവയിലൂടെ ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെ പ്രദർശിപ്പിക്കും.
വ്യാപാര-വാണിജ്യ പ്രദർശനവുമുണ്ടാകും. അറബി സബ് ടൈറ്റിലുകളോടെ തിരഞ്ഞെടുത്ത ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും. ഇന്ത്യൻ ഫുഡ് ഫെസ്റ്റിവലുമുണ്ടാകും. വിശദമായ പ്രോഗ്രാം ഷെഡ്യൂൾ അടുത്ത ദിവസം അറിയിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.