മാനദണ്ഡങ്ങൾ പാലിച്ചില്ല; മൂന്നു സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി

മസ്കത്ത്: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രാജ്യത്തെ മൂന്നു സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ആരോഗ്യമന്ത്രാലയം അടച്ചുപൂട്ടി.

സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മറ്റു 18 സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളോട് താൽക്കാലികമായി അടച്ചിടാനും നിർദേശം നൽകി. ചില ആരോഗ്യപ്രവർത്തകരുടെ ക്ലിനിക്കല്‍ പ്രിവിലേജ് എടുത്തുകളഞ്ഞതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. രണ്ടു സ്വകാര്യ സ്പെഷലൈസ്ഡ് ആരോഗ്യസ്ഥാപനങ്ങളെ സസ്പെൻഡും ചെയ്തു. ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 66 സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇവ പെട്ടെന്ന് പരിഹരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതരുടെ അനുമതി വാങ്ങാതെ സമൂഹമാധ്യമങ്ങൾ വഴി സ്ഥാപനങ്ങളുടെ പരസ്യങ്ങൾ പ്രചരിപ്പിച്ചതിന് 34 ആരോഗ്യസ്ഥാപനങ്ങള്‍ക്ക് താക്കീതും നൽകി. മ

ന്ത്രാലയം നിർദേശിച്ച മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Standards not met; Three private health institutions were closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.