കുവൈത്ത് സിറ്റി: രാജ്യത്തെ ഓരോ കുവൈത്തി കുടുംബത്തിനും ശരാശരി മൂന്ന് കാറുകൾ ഉള്ളതായി റിപ്പോർട്ട്. പ്രവാസികുടുംബങ്ങൾക്ക് ഭൂരിപക്ഷത്തിനും ഒരു കാറുണ്ടെന്നും സർക്കാർ കണക്ക് ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓരോ 100 കുവൈത്ത് കുടുംബത്തിനും 288 കാർ ഉണ്ടെന്ന് ഗതാഗത മാർഗങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് കാണിക്കുന്നു. അതേസമയം ഓരോ 100 പ്രവാസി കുടുംബത്തിനും 98 കാറാണുള്ളത്. 100 പ്രവാസി കുടുംബത്തിന് 22 മോട്ടോർ സൈക്കിളുകൾ ഉള്ളപ്പോൾ, 100 സ്വദേശി കുടുംബത്തിന് ഏകദേശം ആറ് മോട്ടോർ സൈക്കിൾ ഉണ്ട്. ഓരോ 100 കുവൈത്ത് കുടുംബത്തിനും എ.ടി.വികൾ, ട്രെയിലറുകൾ, കാരവനുകൾ എന്നിവയുൾപ്പെടെ അഞ്ചിലധികം ഗതാഗത മാർഗങ്ങൾ സ്വന്തമായുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.