കുവൈത്ത് സിറ്റി : മയക്കുമരുന്ന് വിതരണവും ഉപഭോഗവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ലീഗൽ അഫയേഴ്സ് ആൻഡ് ഇൻവെസ്റ്റിഗേഷൻസ് വകുപ്പ് ഡയറക്ടർ ഡോ. അലി ഹുസൈൻ അൽ ഖുദൈർ. യു.എൻ ഡ്രഗ് കൺട്രോൾ കമ്മിറ്റിയുടെ 67ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിനായി നിരവധി പരിപാടികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. മയക്കുമരുന്ന് കടത്തുകാരിൽനിന്ന് കടുത്ത വെല്ലുവിളിയാണ് കുവൈത്ത് നേരിടുന്നത്. രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കാനുള്ള ശ്രമത്തിലാണ് മയക്കുമരുന്ന് മാഫിയ. ഇതിനെതിരെ നിയമം കര്‍ശനമായി നടപ്പാക്കുകയും സാമൂഹിക പ്രതിരോധം തീര്‍ക്കുകയും വേണമെന്നും അൽ ഖുദൈർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.