കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽനിന്ന് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതിന് റെഡ് ലിസ്റ്റ് സംവിധാനം പുനഃസ്ഥാപിക്കാൻ ആലോചന. അതത് സമയത്തെ കോവിഡ് വ്യാപനം പരിഗണിച്ച് ചില രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ പെടുത്തുകയായിരുന്നു ചെയ്തിരുന്നത്. ഇന്ത്യ ഉൾപ്പെടെ 30ലേറെ രാജ്യങ്ങൾക്കായിരുന്നു വിലക്ക്. കോവിഡ് വ്യാപനം അവലോകനം ചെയ്ത് ഇടക്കിടെ പട്ടികയിൽ മാറ്റം വരുത്തുകയും ചെയ്തുവന്നു. സാഹചര്യം മെച്ചപ്പെട്ടപ്പോൾ ഇത് പൂർണമായി ഒഴിവാക്കി.
ഇപ്പോൾ ജനിതക മാറ്റം വന്ന വ്യാപന ശേഷി കൂടിയ വൈറസ് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കുവൈത്ത് പഴയ സംവിധാനം പുനഃസ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്. ഇപ്പോൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് കുവൈത്തിൽനിന്ന് നേരിട്ട് വിമാന സർവിസില്ല. കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കും എന്ന ആശങ്കയുമുണ്ട്. പുതിയ വൈറസ് വകഭേദം കുവൈത്തിലേക്ക് എത്താതിരിക്കാൻ കനത്ത ജാഗ്രതയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.