കുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശ ആക്രമണത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് കുവൈത്ത് നൽകുന്ന മാനുഷിക പിന്തുണക്ക് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ അഭിനന്ദനം.
ജനീവയിൽ നടന്ന റെഡ് ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും ഇന്റർനാഷനൽ കോൺഫറൻസിന്റെ സമാപനത്തിൽ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് മർവാൻ ജിലാനിയാണ് അഭിനന്ദനം അറിയിച്ചത്.
മാനുഷിക പ്രവർത്തനങ്ങളെ പിന്തുണക്കുന്ന കുവൈത്ത് ശ്രമങ്ങൾ കുവൈത്ത്-ഫലസ്തീൻ ബന്ധത്തിന്റെ ആഴത്തെ പ്രതിഫലിപ്പിക്കുന്നതായും ജിലാനി പറഞ്ഞു. ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ റിലീഫ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ)ക്ക് ഇസ്രായേൽ എർപ്പെടുത്തിയ നിരോധനത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ ലെബനാനിലേക്കും സിറിയയിലേക്കും വ്യാപിക്കുമെന്നും സൂചിപ്പിച്ചു. നാല് ദിവസത്തെ കോൺഫറൻസിൽ 196 രാജ്യങ്ങളുടെ പ്രതിനിധികളും റെഡ് ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും 191ദേശീയ സൊസൈറ്റികളിൽനിന്നുള്ള പ്രതിനിധികളും പെങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.