ഗ​സ്സ​യെ​ക്കു​റി​ച്ചു​ള്ള സി​മ്പോ​സി​യ​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ

ഫ​ല​സ്തീ​ന് പി​ന്തു​ണ തു​ട​രും; കെ.​എ​സ്.​ആ​ർ ന​ൽ​കി​യ​ത് 21 മി​ല്യ​ൺ ഡോ​ള​റി​ന്റെ സ​ഹാ​യം

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​ന് പൂ​ർ​ണ പി​ന്തു​ണ​യും സ​ഹാ​യ​വും തു​ട​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി കു​വൈ​ത്ത്. കു​വൈ​ത്തി​ൽ ന​ട​ന്ന ഗ​സ്സ​യെ​ക്കു​റി​ച്ചു​ള്ള സി​മ്പോ​സി​യം ശ​ക്ത​മാ​യി ഫ​ല​സ്തീ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

കി​ഴ​ക്ക​ൻ ജ​റു​സ​ലേം ത​ല​സ്ഥാ​ന​മാ​ക്കി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം എ​ന്ന ല​ക്ഷ്യ​ത്തെ പി​ന്തു​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ കു​വൈ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​റ​ബ് കാ​ര്യ​ങ്ങ​ളു​ടെ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ അ​ഹ്മ​ദ് അ​ൽ ബ​ക്ക​ർ പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യി കു​വൈ​ത്ത് എ​ല്ലാ​യ്പോ​ഴും ഈ ​ല​ക്ഷ്യ​ത്തെ പി​ന്തു​ണ​ക്കു​ന്നു. ഗ​സ്സ​ക്കെ​തി​രാ​യ ക്രൂ​ര​മാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​സ്സ​യി​ൽ 1.9 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് യു.​എ​ൻ റി​പ്പോ​ർ​ട്ടു​ക​ളെ ഉ​ദ്ധരി​ച്ച് കു​വൈ​ത്തി​ലെ ഐ.​ഒ.​എം ചീ​ഫ് ഓ​ഫ് മി​ഷ​ൻ മാ​സ​ൻ അ​ബു​ൽ ഹു​സൈ​ൻ പ​റ​ഞ്ഞു. ഈ ​സം​ഖ്യ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

70 ശ​ത​മാ​നം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ത​ക​ർ​ന്ന​തി​നാ​ൽ ഗ​സ്സ​യി​ലേ​ത് വ​ൻ ദു​ര​ന്ത​മാ​ണ്. ആ​ശു​പ​ത്രി​ക​ളു​ടെ എ​ണ്ണം ചു​രു​ങ്ങു​ക​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ​യും മ​രി​ച്ച​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​നി​ടെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 21 മി​ല്യ​ൺ ഡോ​ള​ർ ചെ​ല​വ​ഴി​ച്ച​താ​യി കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ് (കെ.​എ​സ്.​ആ​ർ) എ​ക്സി​ക്യൂ​ട്ടിവ് ക​മ്മി​റ്റി മേ​ധാ​വി ജ​മാ​ൽ അ​ൽ നൂ​റി വ്യ​ക്ത​മാ​ക്കി.

6,000 ട​ണ്ണി​ല​ധി​കം വ​സ്തു​ക്ക​ൾ ഗ​സ്സ​യി​ലെ​ത്തി​ക്കാ​ൻ കെ.​എ​സ്.​ആ​റി​ന് ക​ഴി​ഞ്ഞു. ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ 420 ശ​സ്ത്ര​ക്രി​യ​ക​ൾ സം​ഘം ന​ട​ത്തി. ഈ ​ഏ​പ്രി​ലി​ൽ 10 ട​ൺ വൈ​ദ്യ​സ​ഹാ​യ​വും മ​രു​ന്നു​മാ​യി കെ.​എ​സ്.​ആ​ർ ടീ​മു​ക​ൾ ര​ണ്ടു ത​വ​ണ ഗ​സ്സ​യി​ൽ എ​ത്തി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Support for Palestine will continue-21 million dollar aid given by KSR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.