കുവൈത്ത് സിറ്റി: സ്വതന്ത്രരാജ്യം, ദ്വിരാഷ്ട്ര പരിഹാരം, അന്താരാഷ്ട്ര പ്രമേയങ്ങൾ എന്നിവക്ക് അനുസൃതമായി ഫലസ്തീൻ ജനതയുടെ അവകാശത്തെ പിന്തുണക്കാൻ കുവൈത്ത് ആഹ്വാനംചെയ്തു. ഐക്യരാഷ്ട്ര സഭ (യു.എൻ) ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിക്കു മുന്നോടിയായി കുവൈത്ത് ഡിപ്ലോമാറ്റിക് അറ്റാഷെ ഷഹദ് അൽ മുനിഫി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ ആസൂത്രിതമായ വിദ്വേഷ പ്രസംഗം തുടരുന്ന പശ്ചാത്തലത്തിൽ മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നത് പ്രയാസകരമാണെന്ന് അവർ ഉണർത്തി.
മതങ്ങൾക്കിടയിൽ സമാധാനത്തിന്റെയും ക്ഷമയുടെയും സംസ്കാരം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ഇന്ന് ലോകത്തിനുണ്ട്. ഇസ്ലാമോഫോബിയ ആളുകൾ തമ്മിലെ വിദ്വേഷത്തിന്റെ സത്ത ജ്വലിപ്പിക്കുന്നു. വിവേചനമില്ലാതെ മനുഷ്യരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയിൽ കുവൈത്ത് വിശ്വസിക്കുന്നതായി ഷഹദ് അൽ മുനിഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.