ജനക്ഷേമ, പ്രവാസി സൗഹൃദ ഭരണത്തിന്​ പിന്തുണ നൽകുക

എ​ൽ.​ഡി.​എ​ഫ്‌ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്‌ ന​ൽ​കി​യ​ത്‌ 54,245 കോ​ടി രൂ​പ​യാ​ണ്. ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടി​യ തു​ക​യാ​ണി​ത്‌. ഇ​തി​ൽ 33,758.5 കോ​ടി രൂ​പ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ട്ടെ​ല്ലാ​യ വി​ക​സ​ന ഫ​ണ്ടാ​ണ്‌. ബ​ജ​റ്റി​ൽ വി​ക​സ​ന​ഫ​ണ്ട് 25 ശ​ത​മാ​ന​മാ​യി സ​ർ​ക്കാ​ർ ഉ​യ​ർ​ത്തി​യി​രു​ന്നു. ഫ​ണ്ട്‌ കൂ​ടു​ത​ൽ ല​ഭി​ച്ച​തോ​ടെ ലൈ​ഫ്‌, സു​ഭി​ക്ഷ​കേ​ര​ളം, 12 ഇ​ന പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി​ട്ടു​ണ്ട്.

ഉ​ൽ​പാ​ദ​ന വ​ർ​ധ​ന​ക്ക്‌ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യാ​ണ്‌ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്‌. ഇ​തി​നാ​യി വി​ക​സ​ന​ഫ​ണ്ട്‌ ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ മാ​റ്റം വ​രു​ത്തി. ഇ​തു​വ​ഴി സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും ദു​ർ​ബ​ല​ർ​ക്കാ​ണ്‌ സ​ഹാ​യം ല​ഭി​ച്ച​ത്. പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ള്ള​ത് പാ​ലി​ക്കാ​നു​ള്ള​താ​ണോ എ​ന്ന് ചോ​ദി​ക്കു​ന്ന വ​ല​തു​പ​ക്ഷ രാ​ഷ്​​ട്രീ​യ​ത്തി​െൻറ വ​ക്താ​ക്ക​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് 2016-20 കാ​ല​ത്തെ ഇ​ട​തു ഭ​ര​ണം.

ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ പ​ട്ടി​ക എ​ണ്ണി​പ്പ​റ​ഞ്ഞ്, ജ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ൽ ഓ​രോ വ​ർ​ഷ​ത്തെ​യും പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച്​ ആ​ർ​ജ​വ​ത്തോ​ടെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​ല​തു​പ​ക്ഷ ശ​ക്തി​ക​ളൊ​ന്നി​ച്ചു​നി​ന്നു​കൊ​ണ്ടു​ള്ള കേ​ര​ള​ത്തി​ലെ വി​ക​സ​ന​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വി​ല​പ്പോ​വി​ല്ല. പു​ത്ത​ൻ വി​ദ്യാ​ല​യ കെ​ട്ടി​ട​ങ്ങ​ളും ഹൈ​ടെ​ക് ക്ലാ​സ്​ മു​റി​ക​ളും ഹൈ​ടെ​ക് റേ​ഷ​ൻ ക​ട​ക​ളും സൗ​ജ​ന്യ കി​റ്റു​ക​ളും അ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ച്ച പു​ത്ത​ൻ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ആ​ശു​പ​ത്രി​ക​ളു​മെ​ല്ലാം സാ​ധ്യ​മാ​ക്കി.

സാ​മൂ​ഹി​ക​ക്ഷേ​മ പെ​ൻ​ഷ​ൻ ജ​നു​വ​രി മു​ത​ൽ 1500 രൂ​പ​യാ​ക്കു​മെ​ന്നാ​ണ്​ വാ​ഗ്​​ദാ​നം. ക​ഴി​ഞ്ഞ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ പെ​ൻ​ഷ​ൻ ര​ണ്ടു വ​ർ​ഷം കു​ടി​ശ്ശി​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത​തു മാ​സ​ത്തെ പെ​ൻ​ഷ​ൻ അ​ത​തു മാ​സം ല​ഭി​ക്കും. 100 രൂ​പ​യി​ൽ​നി​ന്നും പെ​ൻ​ഷ​ൻ 1500 രൂ​പ​യാ​യി വ​ർ​ധി​ക്കു​മ്പോ​ൾ അ​തി​ൽ 1200 രൂ​പ​യും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രു​ക​ളു​ടെ സം​ഭാ​വ​ന​യാ​ണ്. ഇ​തൊ​ന്നു മാ​ത്രം മ​തി, പാ​വ​പ്പെ​ട്ട​വ​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ക്ഷേ​മ​ത്തോ​ടു​ള്ള ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും സ​മീ​പ​നം മ​ന​സ്സി​ലാ​ക്കാ​ൻ.

സൗ​ജ​ന്യ കോ​വി​ഡ് ചി​കി​ത്സ, വോ​ൾ​ട്ടേ​ജ് ക്ഷാ​മം ഒ​ഴി​വാ​ക്കി മു​ട​ങ്ങാ​ത്ത വൈ​ദു​തി, എ​ല്ലാ​വ​ർ​ക്കും വീ​ട് എ​ന്ന ല​ക്ഷ്യം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ​ല്ലാം നേ​ട്ട​ങ്ങ​ളാ​ണ്.

ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷം നാ​ട്ടി​ലെ​ത്തു​ക​യും ലോ​ക്ഡൗ​ൺ കാ​ര​ണം മ​ട​ങ്ങി​പ്പോ​കാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്ത പ്ര​വാ​സി​ക​ൾ​ക്ക് ന​ൽ​കു​ന്ന 5000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം, സം​രം​ഭ​ക​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സാ​ങ്കേ​തി​കാ​ധി​ഷ്ഠി​ത ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് നോ​ർ​ക്ക​യും കേ​ര​ള സ്​​റ്റാ​ർ​ട്ട​പ്പ് മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കി​യ നോ​ർ​ക്ക പ്ര​വാ​സി സ്​​റ്റാ​ർ​ട്ട​പ്പ് പ്രോ​ഗ്രാം, നോ​ർ​ക്ക ഡി​പ്പാ​ർ​ട്മെൻറ് പ്രോ​ജ​ക്റ്റ് ഫോ​ർ റി​ട്ടേ​ൺ എ​മി​ഗ്ര​ൻ​റ്​​സി​െൻറ സാ​മ്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി, ചീ​ഫ് മി​നി​സ്​​റ്റേ​ഴ്സ് എ​ൻ​റ​ർ​പ്ര​ണ​ർ​ഷി​പ് ഡെ​വ​ല​പ്​​മെൻറ് പ്രോ​ഗ്രാ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് സം​രം​ഭ​ക​രാ​കാ​ൻ നോ​ർ​ക്ക​യും കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​നും ന​ൽ​കു​ന്ന സം​യു​ക്ത വാ​യ്പ പ​ദ്ധ​തി, പ്ര​വാ​സ ജീ​വി​തം ക​ഴി​ഞ്ഞ് നാ​ട്ടി​ലെ​ത്തു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം, സാ​മ്പ​ത്തി​ക ഉ​ന്ന​മ​നം എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം, തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്താ​നാ​യി നോ​ർ​ക്ക സ​പ്ലൈ​കോ​യു​മാ​യി ചേ​ർ​ന്ന് പ്ര​വാ​സി സ്‌​റ്റോ​ർ പ​ദ്ധ​തി, കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ൽ​നി​ന്ന് അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും എ​ല്ലാ മാ​സ​വും ആ​ദ്യം​ത​ന്നെ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ, മ​ര​ണാ​ന​ന്ത​ര, ചി​കി​ത്സ, വി​വാ​ഹ, വി​ദ്യാ​ഭ്യാ​സ, പ്ര​സ​വ ധ​ന സ​ഹാ​യ​ങ്ങ​ൾ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ൽ അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​റു​മാ​സ​ത്തേ​ക്ക്​ പി​ഴ​യും പ​ലി​ശ​യും ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി എ​ന്നി​വ​യെ​ല്ലാം ഇ​ട​തു​സ​ർ​ക്കാ​റി​െൻറ പ്ര​വാ​സി​ക​ളോ​ടു​ള്ള ക​രു​ത​ലി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.അ​തു​കൊ​ണ്ടു​ത​ന്നെ സാ​ധാ​ര​ണ​ക്കാ​രും പ്ര​വാ​സി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.