കുവൈത്ത് സിറ്റി: മയക്കുമരുന്നും ആയുധങ്ങളുമായി കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു വെടിയുണ്ടകളും മയക്കുമരുന്ന് നിറച്ച കവറും ഇവരിൽനിന്ന് പിടികൂടി. രണ്ടുപേരെ ഹവല്ലിയിൽനിന്നാണ് പിടികൂടിയത്. മറ്റൊരു സംഭവത്തിൽ മുബാറക് അൽ കബീർ ഗവർണറേറ്റിൽ ലറിക ഗുളികകളുമായി കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. മൂന്നുപേരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മോശം ജീവിതരീതികളിൽനിന്ന് വിട്ടുനിൽക്കാൻ കുട്ടികൾക്ക് മാർഗനിർദേശം നൽകണമെന്ന് ആഭ്യന്തരമന്ത്രാലയം രക്ഷിതാക്കളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.