കുവൈത്ത് സിറ്റി: സിനിമ നാടക പ്രവർത്തകൻ ഷമേജ് കുമാർ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാല സഖി’യെ സമകാലികമായി പുനരാവിഷികരിച്ച ടെലി ഫിലിം ‘ചോന്ന മാങ്ങ’ കുവൈത്തിൽ പ്രദർശിപ്പിച്ചു. അഹമ്മദി ഡി.പി.എസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനത്തിൽ നിരവധി പേർ പങ്കെടുത്തു. അറബ് ഓപൺ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം പ്രഫ. അബോൾ ഹസൻ സിംകഷ് ചിത്രത്തെ അവലോകനം ചെയ്ത് സംസാരിച്ചു. ഫ്യൂചർ ഐ ഫിലിം ക്ലബാണ് കുവൈത്തിൽ ചിത്രത്തിന് പ്രദർശന വേദി ഒരുക്കിയത്. ഫ്യൂചർ ഐ പ്രസിഡന്റ് സന്തോഷ് കുട്ടത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഉണ്ണി കൈമൾ സ്വാഗതവും ട്രഷറർ ഡോ. പ്രമോദ് മേനോൻ നന്ദിയും പറഞ്ഞു. ഫ്യുചർ ഐ ഫിലിം ക്ലബ് പ്രവർത്തനങ്ങളെക്കുറിച്ച് മുഹമ്മദ് സാലി വിശദീകരിച്ചു. രമ്യ രതീഷ്, ടി.ആർ. രാജേഷ് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. ചിത്രം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഒ.ടി.ടിയായ സി സ്പേസിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.