കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ താപനില വര്‍ധിക്കുമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച താപനില 50 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം, മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ ആയിരിക്കും. കനത്ത ചൂടായിരിക്കും ഈ ദിവസങ്ങളില്‍ അനുഭവപ്പെടുകയെന്നും, നിർജലീകരണം തടയുന്നതിനു ധാരാളം വെള്ളം കുടിക്കണമെന്നും അൽ ഒതൈബി പറഞ്ഞു.
വ്യാഴാഴ്ച താപനില 46-48 ഡിഗ്രി സെൽഷ്യസിലെത്തി. രാത്രിയിലും കനത്ത ചൂടാണ് അനുഭവപ്പെട്ടത്. രാത്രിയിൽ ഏറ്റവും കുറഞ്ഞ ചൂട് 31-33 ഡിഗ്രി ആയിരുന്നു. പകൽ വീശുന്ന ചുടുകാറ്റ് രാത്രിയിലും തുടരുന്നുണ്ട്. രാജ്യത്ത് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്ന ഘട്ടം ജൂലൈ മാസമാണ്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 48 ഡിഗ്രി സെല്‍ഷ്യസാണ് നിലവിൽ ശരാശരി താപനില രേഖപ്പെടുത്തുന്നത്. ചുടുകാറ്റിനൊപ്പം പൊടിയും ഉയർന്നുപൊങ്ങുന്നതിനാൽ പലയിടത്തും പൊടിക്കാറ്റും രൂപപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.