കുവൈത്ത് സിറ്റി: കേന്ദ്രസര്‍ക്കാറിന്റെ പാഠപുസ്തക പരിഷ്കാരങ്ങളും വര്‍ഗീയവത്കരണവും ചരിത്രത്തെ നിഷേധിക്കലും നിരാകരിക്കലുമാണെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കെ.ഐ.സി അറിയിച്ചു.
എന്‍.സി.ഇ.ആര്.ടി പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍, ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി പാര്‍ട്ട് 2’ ചരിത്ര പുസ്തകത്തിലെ ‘കിങ്സ് ആൻഡ് ക്രോണിക്ള്‍സ്; ദി മുഗള്‍ കോര്‍ട്സ്’ അധ്യായം എന്നിവയാണ് ഒഴിവാക്കിയത്. ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമര്‍ശമുള്ള അണ്ടര്സ്റ്റാന്ഡിങ് സൊസൈറ്റി എന്ന ഭാഗം പ്ലസ് വണ്‍ പാഠപുസ്തകത്തില്‍നിന്ന് നീക്കിയതും ഗാന്ധി വധവും ആര്.എസ്.എസ് നിരോധനവും ഗുജറാത്ത് കലാപവും ഹിന്ദി പാഠപുസ്തകങ്ങളില്‍ നിന്ന് ചില കവിതകൾ നീക്കം ചെയ്ത നടപടിയും ചരിത്രത്തെ നിഷേധിക്കലാണ്.
രാജ്യത്തുടനീളം എന്‍.സി.ഇ.ആര്.ടി പിന്തുടരുന്ന സ്കൂളുകളിൽ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടിയെ അക്കാദമികമായി നീതീകരിക്കാന്‍ കഴിയില്ല. ഇത് പഠന കാര്യങ്ങളില്‍ വിദ്യാര്‍ഥികളെ പിറകോട്ടടിപ്പിക്കുമെന്നും കെ.ഐ.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.