കുവൈത്ത് സിറ്റി: തലശ്ശേരി വെൽഫെയർ അസോസിയേഷൻ പ്രധാന പ്രവർത്തകരുടെയും വിശിഷ്ട വ്യക്തിത്വങ്ങളുടെയും സംഗമമായ എലൈറ്റ് മീറ്റ്- 2023 സംഘടിപ്പിച്ചു. മുഖ്യരക്ഷാധികാരി ഹംസ മേലെകണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തൻവീർ അധ്യക്ഷത വഹിച്ചു.
തലശ്ശേരിയിൽ നിർമിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഡയാലിസിസ് സെന്ററിന്റെ വിശദാംശങ്ങളെക്കുറിച്ച് ചെയർമാൻ നിസാം നാലകത്ത് വിശദീകരിച്ചു. ഹ്യൂമൻ കൈൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ലോഞ്ചിങ്ങും നടന്നു. സാമൂഹിക സേവന മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികളെയും സംഘടനയെയും ആദരിച്ചു. തലശ്ശേരി വെൽഫെയർ അസോസിയേഷൻ കോഓഡിനേറ്ററും വീൽചെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.സി.ഒ. നാസർ, സലീം കൊമ്മേരി (കെ.കെ.എം.എ), ശംഷീർ (തലശ്ശേരി) എന്നിവരെയും മാഹി വെൽഫെയർ അസോസിയേഷനെയും ചടങ്ങിൽ ആദരിച്ചു.
ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, സി.വി. പോൾ മാനേജിങ് ഡയറക്ടർ ബുബ്യാൻ ഗ്യാസ്, ഡോ. അമീർ അലി, എം.കെ. അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു. നാസർ, മിഥുൻ, ഹാഷിർ, അഫ്താബ്, അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.
ഇഷാൽ നൗഷാദ് ഖിറാഅത്ത് നടത്തി. ലുബ്ന നയീം ഗാനം ആലപിച്ചു. ഫാത്തിമ സയാന നിസാമുദ്ദീൻ അതിഥികളെ പരിചയപ്പെടുത്തി. വൈസ് ചെയർമാൻ സത്താർ സ്വാഗതവും ജനറൽ സെക്രട്ടറി അബ്ദുൽ റഹീം നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് സി.എൻ. അഷറഫ്, മുഹമ്മദലി, നൗഷാദ്, റിഷ് ദിൻ, റഹീം, റോഷൻ, വഹാബ്, ശുഹൈബ്, അബ്ദുൽ റഹ്മാൻ, നയീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.