കുവൈത്ത് സിറ്റി: തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് സൗഹൃദസംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ഖൈത്താൻ രാജധാനി പാലസിൽ നടന്ന സംഗമം മുഖ്യരക്ഷാധികാരി ഹംസ മേലെക്കണ്ടി ഉദ്ഘാടനം ചെയ്തു.
അഷ്റഫ് എകരൂൽ ഉദ്ബോധനപ്രസംഗം നടത്തി. വ്രതാനുഷ്ഠാനത്തിന് കൃത്യമായ ദൈവികലക്ഷ്യമുണ്ടെന്നും അത് സാക്ഷാത്കരിക്കാൻ ശ്രമിക്കണമെന്നും ദൈവിക വിധിവിലക്കുകൾ പാലിച്ച് അവന്റെ അനുഗ്രഹത്തിന് നന്ദിയുള്ളവരായി തീരണമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ നിസാം നാലകത്ത്, പ്രസിഡന്റ് തൻവീർ, റിഷ്ദിൻ നൗഷാദ് എന്നിവർ ആശംസപ്രസംഗം നടത്തി. സംഘടനയുടെ വിവിധ പദ്ധതികളെക്കുറിച്ച് വൈസ് ചെയർമാൻ സത്താർ വിശദീകരിച്ചു. സി.എൻ. അഷറഫ്, മുഹമ്മദലി, റഹീം, പി.പി. ഫൈസൽ, വഹാബ്, റോഷൻ, അസ്ലം, അബ്ദുറഹ്മാൻ, അമീർ, ഷെരീഫ്, ഷുഹൈബ്, നെയിം, ഷെഹിൻ എന്നിവർ നേതൃത്വം നൽകി. വഹാബ് സ്വാഗതവും റഹീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.