ത​നി​മ കു​വൈ​ത്ത്‌ ‘ഓ​ണ​ത്ത​നി​മ’ ആ​ഘോ​ഷ​ത്തി​ൽ അ​തി​ഥി​ക​ൾ

വ​ർ​ണാ​ഭ​മാ​യി ത​നി​മ കു​വൈ​ത്ത്‌ ‘ഓ​ണ​ത്ത​നി​മ’

കു​വൈ​ത്ത് സി​റ്റി: ത​നി​മ കു​വൈ​ത്ത്‌ ‘ഓ​ണ​ത്ത​നി​മ- 2024’ ആ​ഘോ​ഷം അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്നു. ഓ​ണ​ത്ത​നി​മ ക​ൺ​വീ​ന​ർ ഡി.​കെ. ദി​ലീ​പ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌ത​നി​മ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ജി​മോ​ൻ തോ​മ​സ്‌ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

യു​നൈ​റ്റ​ഡ്‌ ഗ്രൂ​പ് ഓ​ഫ്‌ സ്കൂ​ൾ​സ്‌ എ​ക്സി​ക്യൂ​ട്ടി​വ്‌ അ​ഡ്മി​ൻ‌ മാ​നേ​ജ​ർ ജോ​യ​ൽ ജേ​ക്ക​ബ്‌‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ധീ​ര​ജ്‌ ഭ​ര​ദ്വാ​ജ്‌ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഹ്റൈ​ൻ എ​ക്സ്ചേ​ഞ്ച്‌ സി.​ഇ.​ഒ മാ​ത്യു വ​ർ​ഗീ​സ്‌, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ, മാം​ഗോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്‌ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്‌ അ​ലി, കെ.​എ​സ്‌. വ​ർ​ഗീ​സ്‌, റാ​ണ വ​ർ​ഗീ​സ്‌, ജി​നു കെ ​അ​ബ്ര​ഹാം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.ത​നി​മ വ​ടം​വ​ലി​ക്ക് ട​ഗ്‌ ഓ​ഫ്‌ വാ​ർ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്‌ ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ക​രാ​ട്ടേ കാ​യി​ക താ​രം സു​രേ​ഷ്‌ കാ​ർ​ത്തി​ക്‌ നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 27 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം പേ​ൾ ഓ​ഫ്‌ ദി ​സ്കൂ​ൾ അ​വാ​ർ​ഡ്‌ ദാ​ന​വും ന​ട​ന്നു. അ​ലീ​ന ജി​നൊ, ദൃ​ശ്യ പി. ​സം​ഗീ​ത്‌, ‌ജു​വാ​ന ഷാ​ജി എ​ന്നി​വ​ർ പ്രാ​ർ​ഥ​നാ​ഗീ​തം ആ​ല​പി​ച്ചു. ഉ​ഷ ദി​ലീ​പ്‌ ‌‌സ്വാ​ഗ​ത​വും കു​മാ​ർ തൃ​ത്താ​ല ന​ന്ദി​യും പ​റ​ഞ്ഞു. ബാ​ബു​ജി ബ​ത്തേ​രി, പൗ​ർ​ണ​മി സം​ഗീ​ത്‌ എ​ന്നി​വ​ർ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.

Tags:    
News Summary - Thanima Kuwait ‘Onathanima’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.