കുവൈത്ത് സിറ്റി: ബ്രിട്ടനിൽ സമീപ ദിവസങ്ങളിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈത്തിലെത്തിയതായി റിപ്പോർട്ടില്ല. കഴിഞ്ഞ പത്തുദിവസത്തിനിടെ ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് കുവൈത്തിലെത്തിയവർ പി.സി.ആർ പരിശോധനക്ക് വിധേയരാവണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് പരിശോധനക്കെത്തിയ ആരിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഡിസംബർ 11 മുതൽ 21വരെ കാലയളവിൽ കുവൈത്തിലെത്തിയവരാണ് പരിശോധന നടത്തേണ്ടത്. കുവൈത്തിലെത്തിയ തീയതി മുതൽ അഞ്ചുദിവസത്തിനകം പരിശോധനക്ക് ഹാജരാകണമെന്നാണ് നിർദേശം.
രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ശൈഖ് ജാബിർ ആശുപത്രിയിൽ പരിശോധന നടത്താം. രാജ്യത്ത് എത്തിയ തീയതി തെളിയിക്കുന്ന എന്തെങ്കിലും രേഖകൾ ഹാജരാക്കണം. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നിർദേശം. ബ്രിട്ടനിൽ കോവിഡ് വൈറസിെൻറ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ എന്ന നിലക്ക് കര, കടൽ, വ്യോമ അതിർത്തികൾ അടച്ചിരിക്കുകയാണ്. അതിർത്തി അടച്ചതിനൽ പുതുതായി ആരും രാജ്യത്തേക്ക് വരുന്നുമില്ല.
അതുകൊണ്ട് തന്നെ രാജ്യത്തിനകത്ത് കർഫ്യൂ, ലോക്ഡൗൺ പോലെയുള്ള കടുത്ത നടപടികളുടെ ആവശ്യമില്ല. വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കർഫ്യൂ പോലെയുള്ള കടുത്ത നടപടികളിലേക്ക് വളരെ കരുതലോടെ മാത്രമേ അധികൃതർ കടക്കുകയുള്ളൂ. വിപണി, തൊഴിൽ മേഖല എന്നിവക്ക് ഇനിയൊരു കർഫ്യൂ, ലോക്ഡൗൺ എന്നിവ താങ്ങാനുള്ള കരുത്തില്ല. അങ്ങനെ സംഭവിച്ചാൽ നിരവധി ചെറുകിട സംരംഭങ്ങൾ ഉറപ്പായും അടച്ചുപൂേട്ടണ്ടിവരും. ആദ്യത്തെ ലോക്ഡൗണിെൻറ ആഘാതത്തിൽനിന്ന് ഒരുവിധം കരകയറിവരുകയാണ് മിക്ക സ്ഥാപനങ്ങളും. അതേസമയം, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ അനിവാര്യമായി വന്നാൽ കടുത്ത നടപടികൾക്ക് അധികൃതർ നിർബന്ധിതരാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.