കുവൈത്ത് സിറ്റി: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) 22ാമത് സ്ഥാപക ദിനാഘോഷം ഒ.എൻ.സി.പി ഗ്ലോബൽ കമ്മിറ്റി ഒാൺലൈനായി സംഘടിപ്പിച്ചു.എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങ് എൻ.സി.പി കേരള സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ശക്തമായ ദേശീയ പാർട്ടികളിലൊന്നായ എൻ.സി.പിയുടെ ഇടപെടലിൽ മൂന്നാം മുന്നണി തരംഗം ഇന്ത്യയിൽ അലയടിക്കുമെന്നും പി.സി. ചാക്കോ പറഞ്ഞു.എൻ.സി.പിയെ കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ മുന്നണികളിലെ നിർണായക ശക്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ.എൻ.സി.പി യു.എ.ഇ ചാപ്റ്റർ പ്രസിഡൻറ് രവി കൊമ്മേരി മോഡറേറ്ററായി. ഒ.എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി സ്വാഗതം പറഞ്ഞു.ബഹ്റൈൻ കമ്മിറ്റി പ്രസിഡൻറ് എഫ്.എം. ഫൈസൽ, അംഗോള - ആഫ്രിക്ക കമ്മിറ്റി പ്രസിഡൻറ് സജീവ് കാടാശ്ശേരിൽ, കുവൈത്ത് കമ്മിറ്റി പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി, സൗദി കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഹനീഫ്, കർണാടക സ്റ്റേറ്റ് കമ്മിറ്റി പ്രതിനിധി സണ്ണി മിറാൻഡ, എൻ.സി.പി കേരള സ്റ്റേറ്റ് കമ്മിറ്റി പ്രതിനിധി കെ.വി. രജീഷ് എന്നിവർ സംസാരിച്ചു. വിവിധ കമ്മിറ്റികളെ പ്രതിനിധാനം ചെയ്ത് അഡ്വ. ബാബു ലത്തീഫ്, കെ.വി. അരുൾ രാജ്, സി.ജി. ജോഫ്രി, മാക്സ് വെൽ ഡിക്രൂസ്, മാത്യു ജോൺ, നോബിൾ ജോസ്, ശ്രീബിൻ ശ്രീനിവാസൻ, സിദ്ദീഖ് ചെറുവീട്ടിൽ, ടി.വി. രവീന്ദ്രൻ, അജ്മൽ മാങ്കാവ്, അഖിൽ പൊന്നാരത്ത്, ഗ്രിസോം കോട്ടോമണ്ണിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
നിരവധി രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും മറ്റ് പ്രവാസി റിട്ടേണീസ് ഫോറം പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. റിട്ടേണീസ് ഫോറം സംസ്ഥാന പ്രസിഡൻറ് നൂറുൽ ഹസ്സൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.