ഇസ്കോൺ വിദ്യാർഥി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ

സ്വാഗതസംഘം ചെയർമാൻ സി.പി. അബ്ദുൽ അസീസ് സംസാരിക്കുന്നു

ഒമ്പതാമത് ഇസ്കോൺ സമ്മേളനത്തിന് നാളെ തുടക്കം

കുവൈത്ത് സിറ്റി: ഒമ്പതാമത് ഇസ്‌ലാമിക് സ്റ്റുഡൻസ് കോൺഫറൻസ് (ഇസ്കോൺ) സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കും. 'അറിവ് സമാധാനത്തിന്' എന്ന പ്രമേയത്തിലാണ് സമ്മേളനം. രണ്ടുദിവസങ്ങളിൽ മൂന്ന് വേദികളിലായി 10 സെഷനുകളിൽ വിവിധ പരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.50ന് പൊതുസമ്മേളനം കുവൈത്ത് ഔഖാഫ്, മതകാര്യ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസർ അൽ മുതൈരി ഉദ്ഘാടനം ചെയ്യും.

മുഹമ്മദ് ഹായിഫ് അൽ-മുത്വൈരി (കുവൈത്ത് പാർലമെൻറ് മെംബർ), ശൈഖ് ത്വാരിഖ് സാമി സുൽത്താൻ അൽ ഈസ്സ ( ചെയർമാൻ, ജംഇയ്യത് ഇഹ്യാതുറാസ് അൽ-ഇസ്‍ലാമി) എന്നിവർ ആശംസകൾ നേരും.ശനിയാഴ്ച വൈകീട്ട് മൂന്നിന് സമാപന സമ്മേളനത്തിൽ റശീദ് കുട്ടമ്പൂർ (വിദ്യാഭ്യാസ പരിശീലകൻ), അർശദ് അൽ ഹികമി (പ്രസിഡന്റ്, വിസ്ഡം സ്റ്റുഡന്റ്സ്, കേരള), അംജദ് മദനി (പ്രോഗ്രാം പ്രൊഡ്യൂസർ, പീസ് റേഡിയോ) എന്നിവർ പങ്കെടുക്കും.

പി.എൻ. അബ്ദുല്ലത്തീഫ് മദനി, സി.പി. അബ്ദുൽ അസീസ്, അഷ്റഫ് എകരൂൽ, സൈദലവി സുല്ലമി, അബ്ദുസ്സലാം സ്വലാഹി, സമീർ അലി എകരൂൽ, സുനാശ് ഷുക്കൂർ, സി.പി. നിഹ്മത്തുല്ല, അസ്വീൽ സലഫി, അബ്ദുൽ അസീസ് നരക്കോട്, സാജു ചെമ്മനാട്, ഷഫീഖ് മോങ്ങം, ഷബീർ സലഫി, ഹാദി ജാസിം, സൻജിത ഫാഹിമ, രീശ്മ ഹാശിം എന്നിവർ പ്രഭാഷണം നടത്തും.

പരിപാടിയിലേക്ക് വിവിധ ഭാഗങ്ങളിൽനിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കും. രജിസ്ട്രേഷൻ: 60097850, ട്രാൻസ്പോർട്ട്: 97862324, മറ്റു വിവരങ്ങൾ: 97162805. വാർത്തസമ്മേളനത്തിൽ പ്രോഗ്രാം ഭാരവാഹികളായ പി.എൻ. അബ്ദുല്ലത്തീഫ് മദനി, സി.പി. അബ്ദുൽ അസീസ്, സുനാശ് ഷുക്കൂർ, അബ്ദുൽ അസീസ് നരക്കോട്, സക്കീർ കൊയിലാണ്ടി, കെ.സി. അബ്ദുൽ ലത്തീഫ്, എൻ.കെ. അബ്ദുസ്സലാം എന്നിവർ പങ്കെടുത്തു.

Tags:    
News Summary - The 9th ISCON conference will begin tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.