കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ സാമ്പത്തിക, നിക്ഷേപ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക്കുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക, നിക്ഷേപ സഹകരണം ആഴത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തി. ഹൈഡ്രോകാർബൺ മേഖലയിലെ സഹകരണം പ്രത്യേകം വിലയിരുത്തി.
വിവിധ മേഖലകളിൽ ഇന്ത്യ-കുവൈത്ത് സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്തിലെ ഭരണനേതൃത്വത്തെയും ഉദ്യോഗസ്ഥരെയും സന്ദർശിക്കുകയും ആശയവിനിമയം നടത്തിവരുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.