കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ഇസ്സാം അൽ നഹാമുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഒരു മാസമായി ഇന്ത്യൻ അംബാസഡർ വിവിധ കുവൈത്തി പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിവരുകയാണ്. ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, വിദേശകാര്യ മന്ത്രി ഡോ. സൗദ് അൽ ഹർബി, എൻജിനീയേഴ്സ് സൊസൈറ്റി മേധാവി, ചേംബർ ഒാഫ് കോമേഴ്സ് മേധാവി, കുവൈത്ത് സർവകലാശാല മേധാവി, വാർത്തവിനിമയ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി തുടങ്ങിയവരുമായി രണ്ടാഴ്ചക്കിടെ കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.