കുവൈത്ത് സിറ്റി: കുവൈത്തിൽ ഓട്ടോമൊബൈൽ മേഖല കോവിഡിനെ അതിജീവിക്കുന്ന ലക്ഷണം പ്രകടമാകുന്നു. കഴിഞ്ഞ പത്തുമാസത്തിനിടെ രാജ്യത്ത് 71,106 കാർ വിൽപന നടത്തി. ഈ വർഷം ആദ്യ പത്ത് മാസങ്ങളിലെ കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 34.5 ശതമാനത്തിെൻറ വർധനയുണ്ട്. കഴിഞ്ഞ വർഷം ആദ്യ പത്തുമാസത്തിൽ 52,828 യൂനിറ്റ് ആയിരുന്നു വിൽപന.
വായ്പ തിരിച്ചടവിന് സാവകാശം നൽകിയത് ജനങ്ങളുടെ കൈയിൽ പണമുണ്ടാകാനും കോവിഡ് ആശങ്കകൾ ലഘൂകരിക്കപ്പെട്ടതോടെ വിപണിയിൽ ഇറങ്ങാനും വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ. ആകെ വിൽപനയുടെ 73.7 ശതമാനവും ജാപ്പനീസ്, കൊറിയൻ, ചൈനീസ് കമ്പനികൾ സ്വന്തമാക്കി. 50,317 യൂനിറ്റുകൾ ഈ കമ്പനികളുടേതായിരുന്നു. 11,593 യൂനിറ്റുകൾ അമേരിക്കൻ കമ്പനിയുടേതും 74444 യൂനിറ്റുകൾ യൂറോപ്യൻ കമ്പനികളുടേതുമായിരുന്നു. 353 അത്യാഡംബര കാറുകളും ജനുവരി മുതൽ ഒക്ടോബർ വരെ കാലയളവിൽ വിൽക്കപ്പെട്ടു. കഴിഞ്ഞ വർഷം 321 അത്യാഡംബര കാറുകളാണ് കുവൈത്ത് വിപണിയിൽ വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.