കുവൈത്ത് സിറ്റി: കുവൈത്തിൽ അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി ആൽബിൻ ജോസഫിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന് പ്രതീക്ഷ. ആൽബിൻ ജോസഫിന്റെ കുവൈത്തിലുള്ള ഒരു മകളുടെ പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകുന്ന മുറക്കാകും ഇത്. ഇന്ത്യൻ എംബസിയിൽ നിന്ന് ഇതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ജവാസാത്ത് സിസ്റ്റത്തിൽ ഇതിന് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് ഹവല്ലിക്ക് സമീപം ഫിഫ്ത്ത് റിങ് റോഡിൽ വാഹനമിടിച്ച് ആൽബിൻ ജോസഫ് (51) മരണപ്പെട്ടത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (എം.ഇ.ഡബ്ല്യു) സബ് കോൺട്രാക്റ്റ് കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ശനിയാഴ്ച ഉച്ചക്ക് രണ്ടര മുതൽ നാലു വരെ സബാൻ മോർച്ചറിയിൽ നടന്ന പൊതുദർശനത്തിലും പ്രാർഥനയിലും നിരവധി പേർ പങ്കെടുത്തു. കുവൈത്ത് റോയൽ ഹയാത് ആശുപത്രിയിൽ നഴ്സായ ബിന്ദുവാണ് ഭാര്യ. മക്കൾ: അന്ന, ആൻമേരി, ആൻഡ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.