കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. രാജ്യത്തെ പുതിയ അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്തതിനു പിറകെയാണ് രാജി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ ജാബിർ അസ്സബാഹ് മന്ത്രിസഭയുടെ രാജി അമീറിന് സമർപ്പിച്ചു. രാജി സ്വീകരിച്ച അമീർ കെയർ ടേക്കറായി പ്രവർത്തിക്കാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. രാജി സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ദേശീയ അസംബ്ലിയും സർക്കാറും തമ്മിലുള്ള അഭിപ്രായഭിന്നതകളും ദേശീയ അസംബ്ലി പിരിച്ചുവിടലും കാരണം കഴിഞ്ഞ വർഷം നിരവധി തവണ സർക്കാർ രൂപവത്കരണം നടന്നിരുന്നു. മന്ത്രിസഭയിൽ അഴിച്ചുപണിയും ഉണ്ടായി. ജൂൺ ആറിന് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിറകെ പുതിയ സർക്കാർ രൂപവത്കരണം നടക്കുകയും രാജ്യത്ത് രാഷ്ട്രീയ സ്ഥിരത കൈവരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ രാജി. മന്ത്രിസഭയിലെ മാറ്റങ്ങളുടെ ഭാഗമായാണ് രാജി എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.