കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഗൂഗ്ൾ ക്ലൗഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ (സി.ഇ.ഒ) തോമസ് കുര്യനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്തിനായി ഗൂഗ്ൾ നൽകുന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവനങ്ങൾ ഇരുവരും വിലയിരുത്തി. കുവൈത്ത് സന്ദർശനത്തിനായി എത്തിയതായിരുന്നു തോമസ് കുര്യൻ. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) പ്രസിഡന്റ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയെയും അസിസ്റ്റന്റ് വഹീദ് ജുമാ അൽ ഡോയ് എന്നിവരെയും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും ഗൂഗ്ൾ ക്ലൗഡ് സി.ഇ.ഒ തോമസ് കുര്യനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തി. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പബ്ലിക് അതോറിറ്റി (കെ.ഡി.പി.എ) ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹമ്മദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ഓഫിസ് മേധാവി ഹമദ് അൽ അമീർ, ഇൻവെസ്റ്റ്മെന്റ് ഓപറേഷൻസ് അസി. ഡയറക്ടർ ജനറൽ ശൈഖ് അബ്ദുല്ല സബാഹ് അൽ ഹുമൂദ് അസ്സബാഹ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.