കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാരുടെ ക്ഷേമങ്ങൾക്കായുള്ള പബ്ലിക് അതോറിറ്റി അവന്യൂസ് മാളിൽ ‘ഐ ആം ടാലന്റഡ് 4’ എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിനും സമൂഹത്തിൽ അവരുടെ പങ്ക് സജീവമാക്കുന്നതിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രദർശനത്തിൽ ചിത്രങ്ങൾ, തയ്യൽ, കരകൗശല വസ്തുക്കൾ, സെറാമിക് ആർട്ട് എന്നിവയുൾപ്പെടെ വിവിധ കലാസൃഷ്ടികൾ ഉൾപ്പെട്ടിരുന്നു.
എല്ലാ വർഷവും ഡിസംബർ മൂന്നിന് ഭിന്നശേഷി ദിനാചരണത്തോടൊപ്പമാണ് പ്രദർശനം നടക്കുന്നത്. ഇതുവഴി ഇവരുടെ വൈവിധ്യമാർന്ന സർഗാത്മകതയും കഴിവുകളും ഉയർത്തിക്കാട്ടുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.