കുവൈത്ത് സിറ്റി: കൊച്ചിയിൽ നടന്ന സി.ബി.എസ്.ഇ നാഷനൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു തിരിച്ചെത്തിയ മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ടീം അംഗങ്ങൾക്ക് സ്കൂൾ മാനേജ്മെൻറ് സ്വീകരണം നൽകി. ടൂർണമെന്റിൽ സ്കൂൾ ടീം പ്രീ ക്വാർട്ടർ പ്രവേശനം നേടിയിരുന്നു. മുഹമ്മദ് ഷയാൻ, മുഹമ്മദ് ഇർഫാദ്, അബ്ദു റഹ്മാൻ, ഫഹദ് അലി, അഗസ്റ്റിൻ ആൻറണി, ഡിയോൺ ജിജു, സാബിത്, മുഹമ്മദ് അർഹാം, നിഹാൽ ജിനു, സ്റ്റവിൻ ഷാജി, ആൽബിൻ വർഗീസ്, മുഹമ്മദ് അലി, മുഹമ്മദ് സീഷാൻ, അക്വിൻ ജയൻ, ശ്രീഹരി നന്ദൻ, മുഹമ്മദ് ഹസ്സൻ എന്നിവർ സ്കൂളിന് വേണ്ടി കളത്തിലിറങ്ങി.
സ്കൂളിൽ നടന്ന സ്വീകരണം സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ ഉദ്ഘാടനം ചെയ്തു. നാഷനൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ചരിത്രനേട്ടമാണെന്ന് മൂസക്കോയ പറഞ്ഞു. ഫിസിക്കൽ എജുക്കേഷൻ മേധാവി ഡോ. രമേശ് കുമാറിന്റെ സംഭാവനകൾ അഭിനന്ദനീയമാണെന്നും മൂസക്കോയ ചൂണ്ടിക്കാട്ടി. പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ കെ. സലീം, ഹെഡ് മിസ്ട്രസ് ശ്രീദേവി നീലകണ്ണൻ, കോഓഡിനേറ്റർമാരായ ശിഹാബ് നീലഗിരി, പ്രേമ ബാലസുബ്രഹ്മണ്യം, നാജിയ ഖാദർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.