കുവൈത്ത് സിറ്റി: ഫ്യൂച്ചർ സേവിങ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കുവൈത്ത് ജനറൽ മീറ്റ് സംഘടിപ്പിച്ചു. ചെയർമാൻ റഹൂഫ് അൽ മശ്ഹൂറിന്റെ അധ്യക്ഷതയിൽ ഫഹാഹീൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുഖ്യ രക്ഷാധികാരി നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
'പ്രവാസികളും സാമ്പത്തിക അച്ചടക്കവും' വിഷയത്തിൽ പി.എൻ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ അസീസ് പേരാമ്പ്ര പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
അംഗങ്ങൾക്കിടയിൽ സമ്പാദ്യശീലം വളർത്തിയെടുക്കുക, ശമ്പളേതര വരുമാനം കണ്ടെത്താൻ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കൂട്ടായ്മ മുന്നോട്ടുവെക്കുന്നത്.
മുഖാമുഖ സെഷനിൽ ബഷീർ ബാത്ത, അസീസ് തിക്കോടി, ഫാറൂഖ് ഹമദാനി, ഖാദർ കൈതക്കാട്, റസാഖ് മൂന്നിയൂർ, റാഫി ആലിക്കൽ, റഷീദ് കല്ലൂർ, ഹർഷാദ് പാറക്കൽ, റഷീദ് പയതോങ്ങ്, ടി.വി. ലത്തീഫ്, സലാം നന്തി, മുഹമ്മദലി പേരാമ്പ്ര എന്നിവർ സംസാരിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വേണ്ടിയുള്ള പ്രത്യക പ്രാർഥനക്ക് ഇക്ബാൽ മാവിലാടം നേതൃത്വം നൽകി. ടി.വി. ഫൈസൽ ഖിറാഅത്ത് നടത്തി. വൈസ് ചെയർമാൻ റസാഖ് അയ്യൂർ സ്വാഗതവും കൺവീനർ ആബിദ് തങ്ങൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.