പുണ്യമാസം അവസാന ദിനങ്ങളിലെത്തിയിരിക്കുകയാണ്. ഇതോടെ തുടക്കത്തിൽനിന്നു വ്യത്യസ്തമായി ചൂടേറുകയാണ്. ഈ ഘട്ടത്തിൽ തളർച്ചയും നിർജലീകരണവും സ്വാഭാവികമാകാം. ഇത് മറികടക്കാൻ കൂടുതൽ ജാഗ്രത വേണം. അവസാനത്തിൽ പതിനാല് മണിക്കൂറിലേറെയാണ് നോമ്പിന്റെ ദൈർഘ്യം. ഇത് മുൻകൂട്ടി അറിഞ്ഞുവേണം രാത്രിയിലെ മുന്നൊരുക്കം. പരമാവധി വെള്ളം കുടിക്കാൻ മറക്കാതിരിക്കുക.
നിർജലീകരണം ചെറിയ വില്ലനല്ല. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ ക്ഷീണം, തളർച്ച, തലകറക്കം, തലചുറ്റൽ, ബോധക്ഷയം എന്നിവക്ക് സാധ്യത കൂടുതലാണ്. ശ്രദ്ധയോടെ മുന്നൊരുക്കങ്ങൾ നടത്തിയാൽ നോമ്പിന്റെ അവസാന ദിനങ്ങളിലെ ശാരീരിക അവശതകൾ ഒഴിവാക്കാം. നിർജലീകരണം ഒഴിവാക്കാനുള്ള നല്ല മാർഗം രാത്രികാല കരുതൽതന്നെ. മൂന്ന് ലിറ്റർ വെള്ളമെങ്കിലും രാത്രിനേരത്ത് ഉള്ളിലെത്തണം. ഇതുകൊണ്ട് മാത്രമായില്ല. റമദാൻ അവസാന യാമങ്ങളെ പ്രാർഥനാനിർഭരവും ആരോഗ്യദായകവുമാക്കി മാറ്റാൻ ആരോഗ്യകാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധ കൊടുക്കണം.
1. പഞ്ചസാരയുടെ അളവ് ഭക്ഷണത്തിൽ പരമാവധി കുറക്കുക.
2. പഴവർഗങ്ങൾ, സാലഡുകൾ എന്നിവയുടെ അളവ് കൂട്ടുക.
3. എരിവ്, പുളി, ഉപ്പ് എന്നിവയുടെ അനുപാതം പരമാവധി കുറക്കുക.
4. ചായ, കാപ്പി എന്നിവ പരമാവധി ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.