കുവൈത്ത് സിറ്റി: സ്കൂളിനു പുറത്ത് വിദ്യാർഥിയെ വാഹനം ഇടിച്ചിട്ട സംഭവത്തിൽ ആക്രമിയെയും വഴക്കുണ്ടാക്കിയ കക്ഷികളെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സെക്കൻഡറി സ്കൂളിനു പുറത്ത് വിദ്യാർഥികൾ കൂടിനിൽക്കുന്നതും ഇതിനിടയിലേക്ക് ജീപ്പ് കയറ്റി വിദ്യാർഥിയെ ഇടിച്ചിടുന്നതുമായ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് അധികൃതർ ദൃശ്യങ്ങൾ പരിശോധിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.
സുരക്ഷാ ഉദ്യോഗസഥർ ആക്രമിയെയും വഴക്കുണ്ടാക്കിയ മറ്റു കക്ഷികളെയും അറസ്റ്റ് ചെയ്തതായും നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.