കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തി. കാസർകോട് ജില്ലക്കാരായ കുവൈത്ത് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും സംഘടന നടത്തുന്ന പ്രവർത്തനങ്ങളും അംബാസഡറുമായി പങ്കുവെച്ചു.
സംഘടനയുടെ 17ാം വാർഷികാഘോഷ ഭാഗമായുള്ള സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കുടിവെള്ള പദ്ധതിയുടെ ധനശേഖരാർഥം നടത്തുന്ന കാസർകോട് ഉത്സവ് 2021 പരിപാടിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് അംബാസഡർ ഓൺലൈനിൽ നിർവഹിക്കും.
രക്ഷാധികാരി അപ്സര മഹ്മൂദ്, പ്രസിഡൻറ് പി.എ. നാസർ, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, ചീഫ് കോഒാഡിനേറ്റർ അസീസ് തളങ്കര, പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുല്ല കടവത്ത്, കൺവീനർ ഷുഹൈബ് ഷെയ്ഖ് എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.