കുവൈത്ത് സിറ്റി: ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിയോഗത്തിൽ അനുശോചനമർപ്പിച്ച് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച ഒൗദ്യോഗിക ദുഃഖാചരണ ഭാഗമായി ഇന്ത്യൻ അംബാസഡറുടെ ആഹ്വാന പ്രകാരം കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനം ആചരിച്ചു.
ഞായറാഴ്ച രാവിലെ 11നാണ് അബ്ബാസിയ കെ.എം.സി.സി ഓഫീസ് പരിസരത്ത് ഒത്തു ചേർന്ന് രണ്ടുമിനിറ്റ് മൗനം ആചരിച്ചത്. കുവൈത്ത് കെഎം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സെക്രട്ടറി എൻജിനീയർ മുഷ്താക്ക്, മറ്റു നേതാക്കൾ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.