കുവൈത്ത് സിറ്റി: കുവൈത്ത് ധനമന്ത്രി ബർറാക് അൽ ഷിത്താനും ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽ ഹജ്റുഫും ഗൾഫ് രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്തു. കോവിഡ് പ്രതിസന്ധി കാലത്തെ സാമ്പത്തിക പ്രശ്നങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്. മുൻ കുവൈത്ത് ധനമന്ത്രികൂടിയായ ഡോ. നായിഫ് അൽ ഹജ്റുഫിെൻറ വിദഗ്ധോപദേശം മുതൽക്കൂട്ടാവുമെന്നാണ് കരുതുന്നത്. ജി.സി.സി കസ്റ്റംസ് യൂനിയൻ, പേറ്റൻറ് അവകാശം, ജി.സി.സി അംഗരാഷ്ട്രങ്ങൾക്കിടയിലെ സാമ്പത്തിക വിനിമയവും വികസനവും തുടങ്ങിയവയും ചർച്ചയായി. ജി.സി.സി ജനറൽ സെക്രേട്ടറിയറ്റ് അസി. സെക്രട്ടറി ഖലീഫ അൽ അബ്രി, ജി.സി.സിയിലെയും കുവൈത്ത് ധനമന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.