കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ഒരുദിവസത്തെ പരമാവധി യാത്രക്കാരുടെ എണ്ണം വർധിപ്പിച്ചേക്കും. പ്രതിദിനം 5000 യാത്രക്കാർ എന്ന നിലവിലെ പരിധി 10,000 ആക്കി വർധിപ്പിക്കാനാണ് നീക്കം.
വ്യോമയാന വകുപ്പ് ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ടെന്നും ഇനി സർക്കാറിെൻറ അനുമതി കൂടി മതിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിെൻറ പ്രവർത്തന തോത് വർധിക്കുന്നതോടെ ടിക്കറ്റ് വില അൽപം കുറയുമെന്നാണ് പ്രതീക്ഷ. അടുത്ത മന്ത്രിസഭ യോഗം വിഷയം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. ആഗസ്റ്റ് ഒന്നുമുതൽ കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശനം അനുവദിക്കുകയാണ്.
ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള വിമാന ഷെഡ്യൂളുകൾ ആഗസ്റ്റ് ഒന്നിന് ആരംഭിച്ചേക്കില്ല. എന്നാൽ, ഇന്ത്യയിൽനിന്ന് ഉൾപ്പെടെയുള്ള വിമാന സർവിസ് വൈകാതെ ആരംഭിക്കുമെന്ന് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അൽ ഫൗസാൻ പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.