കുവൈത്ത് സിറ്റി: റാപ്‌റ്റേഴ്‌സ് ബാഡ്മിന്റൺ ക്ലബ് 'പ്രീമിയർ ബാഡ്മിന്റൺ ചലഞ്ച്-2022'ടൂർണമെന്റ് സംഘടിപ്പിച്ചു. നാലു വിഭാഗങ്ങളിലായി 143 ടീം മാറ്റുരച്ചു.
പ്രഫഷനൽ - അഡ്വാൻസ് വിഭാഗത്തിൽ ബദർ കള്ളിപ്പറമ്പിൽ- സഞ്ജു മാത്യു സഖ്യം ഒന്നാം സ്ഥാനത്തെത്തി. അർഷാദ്- എറിക് തോമസ് സഖ്യം രണ്ടാം സ്ഥാനവും എബിൻ മാത്യു - ബിബിൻ മാത്യു, ശ്രീഹരി - ഐസക് സഖ്യങ്ങൾ മൂന്നാം സ്ഥാനവും നേടി.
അഡ്വാൻസ് വിഭാഗത്തിൽ ഗിരീഷ്- എറിക് തോമസ് സഖ്യം വിജയികളായി. സൂര്യ- ചൗധരി പാർഥ സഖ്യം രണ്ടാം സ്ഥാനവും അബിൻ മാത്യു - ഫിലിപ് ജോൺ, ജിനോ ജോയ്, -അജു തോമസ് സഖ്യം മൂന്നാം സ്ഥാനവും നേടി.
ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ബിനൽ- നൗഷാദ് സഖ്യം വിജയികളായി. ഫിറോസ്- രാജു ഇട്ടൻ സഖ്യം രണ്ടാം സ്ഥാനവും സനൂജ് - ജിൻസ്, വൈഭവ് റെഡ്‌ഡി - പ്രതാപ് സഖ്യം മൂന്നാം സ്ഥാനവും നേടി.
ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ലാംസ് ക്രൂസ്- എറിക് പാർക്കോൺ സഖ്യം വിജയിച്ചു. ഷെഹിൻ അനൂപ് - ചെറിൽ റോസ്, മൻസൂർ -സുനീർ സഖ്യം യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
പ്രസിഡന്റ് പ്രകാശ് മുട്ടേൽ ഉദ്ഘാടനം ചെയ്തു. അനീഫ് ലത്തീഫ്, പ്രകാശ് മുട്ടേൽ, ബിനോയ് തോമസ്, ഫിലിപ് ജോൺ, വിൽസൺ ജോർജ്, അനിൽ, ജിമിൽ, മുബീൻ, ജോബിഷ് എന്നിവർ നേതൃത്വം നൽകി.
റാപ്‌റ്റേഴ്‌സ് ക്ലബ് സെക്രട്ടറി ഷാജി നന്ദി പറഞ്ഞു. അഹ്മദിയയിലെ അൽ ഷഹാബ് സ്പോർട്സ് ക്ലബിലെ പത്ത് കോർട്ടുകളിലായാണ് മത്സരം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.