കുവൈത്ത് സിറ്റി: വിദേശികളുടെ പ്രവേശന വിലക്ക് നീക്കി വിമാനങ്ങൾ എത്തിത്തുടങ്ങിയത് ട്രാവൽസ് മേഖലക്ക് ജീവശ്വാസമാകുന്നു. കോവിഡ് പശ്ചാത്തലത്തിൽ കുവൈത്തിൽനിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ 85 ശതമാനം നിലച്ചതോടെയാണ് ട്രാവൽ ഏജൻസികൾ പ്രതിസന്ധിയിലായത്.
മിക്കവാറും ഏജൻസികൾ പ്രതിസന്ധി നേരിടുന്നുവെങ്കിലും സാമ്പത്തിക പിൻബലമുള്ളവ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിൽ പിടിച്ചുനിൽക്കുകയായിരുന്നു.
നിരവധി സ്ഥാപനങ്ങൾ ഇതിനകം പൂട്ടി. ബാക്കിയുള്ളവ പൂട്ടലിെൻറ വക്കിലായിരുന്നു. ഒരുപാട് വിദേശികൾക്ക് തൊഴിൽ ലഭിച്ചിരുന്ന മേഖലയാണ് യാത്രാനിയന്ത്രണങ്ങളെ തുടർന്ന് ഉൗർധശ്വാസം വലിച്ചിരുന്നത്. ഇപ്പോഴും പൂർണാർഥത്തിൽ വിമാനയാത്ര സജീവമായിട്ടില്ല. യാത്രക്കാരുടെ എണ്ണത്തിന് പരിധി വെച്ചിെട്ടങ്കിലും വിദേശികളുമായി വിമാനങ്ങൾ വന്നുതുടങ്ങിയത് ഇവരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 450ലധികം ട്രാവൽ ഏജൻസികൾ കടുത്ത പ്രതിസന്ധിയിലാണെന്നും 400ലധികം ഏജൻസികൾ പൂട്ടലിനെക്കുറിച്ച് കാര്യമായി ആലോചിക്കുകയാണെന്നും നേരേത്ത ട്രാവൽസ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.