കുവൈത്ത് സിറ്റി: രാജ്യത്ത് വേനൽച്ചൂട് കുറഞ്ഞുതുടങ്ങിയതോടെ കളിക്കളങ്ങളും സജീവമായി. ഒഴിവുദിവസങ്ങളിൽ രാവിലെയും വൈകീട്ടും ഇപ്പോൾ മൈതാനങ്ങളിൽ കളിയാരവങ്ങൾ കേൾക്കാം.
ഏറെ കായികാധ്വാനമുള്ള ഫുട്ബാൾ മൈതാനങ്ങളിൽ കളി തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. വിവിധ കൂട്ടായ്മകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ മത്സരങ്ങൾക്കും തുടക്കമായി. ക്യാമ്പുകളിലും മറ്റും കഴിയുന്നവർ വെള്ളിയാഴ്ചകളിൽ രാവിലെ മൈതാനങ്ങളിൽ സജീവമാണ്.
വെള്ളിയാഴ്ച രാവിലെ 10 വരെ ഫർവാനിയ പാർക്കിന് സമീപമുള്ള മൈതാനത്ത് ഫുട്ബാൾ തുടരും. വൈകീട്ട് വിവിധ ടർഫുകളിലും കളികൾ പുനരാരംഭിച്ചിട്ടുണ്ട്. ക്ലബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ക്രിക്കറ്റ് മത്സരങ്ങളും പുനരാരംഭിച്ചു. ദീർഘനേരം വെയിലേറ്റ് നിൽക്കേണ്ടതിനാൽ കനത്ത വേനലിൽ ഇത്തരം മത്സരങ്ങൾ നടക്കാറില്ല.
അടുത്ത മാസത്തോടെ താപനിലയിൽ ഇനിയും കുറവുണ്ടാകുന്നതോടെ കളിക്കളങ്ങൾ കൂടുതൽ സജീവമാകും. കൊടുംതണുപ്പിൽ അൽപം ചൂട് ലഭിക്കൽ കൂടി ലക്ഷ്യമിട്ടാകും മത്സരങ്ങൾ. ചൂട് കുറഞ്ഞതോടെ പാർക്കുകളിലും മറ്റും വ്യായാമത്തിനെത്തുന്നവരിലും വർധനവുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.