കുവൈത്ത് സിറ്റി: അനധികൃതമായി ആളുകളെ കുവൈത്തിലേക്ക് കടത്തിയ ഈജിപ്ഷ്യൻ ട്രക്ക് ഡ്രൈവറെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അറസ്റ്റ് ചെയ്തു. പണം വാങ്ങി ആളുകളെ നിയമവിരുദ്ധമായി രാജ്യത്ത് എത്തിക്കുകയായിരുന്നു ഇയാൾ. അനധികൃതമായി രാജ്യത്തേക്ക് കടന്നവരുണ്ടെന്ന സൂചന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടു പേരെ ജാബിർ അൽ അഹമ്മദ് ഇൻവെസ്റ്റിഗേഷൻ സംഘം അറസ്റ്റ് ചെയ്തു.
ഇവരിൽ ഒരാൾ ബംഗ്ലാദേശ് പൗരത്വമുള്ളയാളാണ്. മറ്റൊരാളെ കുറിച്ച വിവരങ്ങൾ ലഭ്യമല്ല. ഇവരെ ചോദ്യം ചെയ്തപ്പോൾ പണം നൽകി ചരക്ക് കടത്തുന്ന ട്രക്കിൽ രാജ്യത്തേക്ക് എത്തിയതായി ഇരുവരും സമ്മതിച്ചു. വിശദ അന്വേഷണത്തിലും തിരച്ചിലിലുമാണ് ഇവരെ കടത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.