കുവൈത്ത് സിറ്റി: ഹോം ഗ്രൗണ്ടിൽ ഇന്ത്യയോട് തോൽവി വഴങ്ങിയതോടെ ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതക്കായുള്ള വരും മത്സരങ്ങൾ കുവൈത്തിന് കഠിനമാകും.
ഇന്ത്യയെ കൂടാതെ ഖത്തർ, അഫ്ഗാനിസ്താൻ എന്നിവയാണ് കുവൈത്തിനൊപ്പം ഗ്രൂപ് ‘എ’യിലുള്ളത്.
കഴിഞ്ഞ ലോകകപ്പ് ആതിഥേയരും, നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരുമായ ഖത്തർ ശക്തമായ ടീമാണ്. ഖത്തറുമായി വിജയം കുവൈത്തിന് പ്രയാസകരമായിരിക്കും. ഇന്ത്യയുമായുള്ള അടുത്ത മത്സരം ഇന്ത്യയിലാണ് നടക്കുക എന്നതിനാൽ നിർണായകമാണ്. അഫ്ഗാനിസ്താൻ കുവൈത്തിന് ശക്തനായ എതിരാളിയല്ല. ഗ്രൂപ്പിലെ ആദ്യകളിയിൽ ഖത്തർ അഫ്ഗാനിസ്താനെ എട്ടുഗോളിന് മുക്കിയാണ് വരവറിയിച്ചത്. ഇന്ത്യയും ആദ്യ ജയം നേടിയതോടെ നാലു രാജ്യങ്ങളുള്ള ഗ്രൂപ്പിൽ നിലവിൽ ഖത്തർ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.
ഗ്രൂപ്പിൽനിന്ന് രണ്ടു ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് പ്രവേശനവും ഏഷ്യ കപ്പ് പ്രവേശനവും ലഭിക്കുക. ഇതിനാൽതന്നെ ഖത്തർ, ഇന്ത്യ എന്നിവക്കെതിരെ വരാനിരിക്കുന്ന മത്സരങ്ങൾ കുവൈത്തിന് നിർണായകമാണ്.
രണ്ടാം മത്സരത്തിൽ ഈ മാസം 21ന് കുവൈത്ത് സൗദിയിൽ അഫ്ഗാനിസ്താനെ നേരിടും. ഇന്ത്യയും ഖത്തറും ഒഡിഷയിൽ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.