2003ൽ തിരുവല്ല എം.എൽ.എ ആയിരുന്ന മാമൻ മത്തായിയുടെ കുവൈത്ത് സന്ദർശന വേളയിൽ തിരുവല്ലയിലെ പ്രവാസികൾക്കിടയിൽ രൂപപ്പെട്ട ആശയമാണ് പിന്നീട് തിരുവല്ല പ്രവാസി അസോസിയേഷനായി രൂപം കൊണ്ടത്. 18 വർഷം പിന്നിടുമ്പോൾ വിവിധ പരിപാടികളും കാരുണ്യ പ്രവർത്തനങ്ങളുമായി സംഘടന സജീവമാണ്.
എല്ല വർഷവും സംഘടിപ്പിക്കുന്ന കുടുംബസംഗമങ്ങളും ഓണാഘോഷവും പിക്നിക്കുകളും അംഗങ്ങളുടെ ഒത്തൊരുമ പ്രകടമാക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നു. തിരുവല്ലയിലെ നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനം, പാവപ്പെട്ട രോഗികളുടെ ചികിത്സസഹായം, 2018 പ്രളയത്തിൽ ദുരിതം അനുഭവിച്ച തിരുവല്ലയിലെ മേപ്രൽ, ചത്തേങ്കേരി പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയവ സംഘടനയെ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ്.
തിരുവല്ല മഞ്ഞാടി സ്വദേശിക്ക് ഫർവാനിയ ആശുപത്രിയിൽ ചികിത്സ സഹായം ലഭ്യമാക്കാനും വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കാനും അസോസിയേഷൻ നേതൃത്വം നൽകി. തിരുവല്ല വൈ.എം.സി.എ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി നടത്തുന്ന വികാസ് സ്കൂളിെൻറ വിവിധ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം നൽകി.
ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിക്കുകയും തിരുവല്ല അസോസിയേഷെൻറ വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു.തിരുവല്ല മുൻ എം.എൽ.എ എലിസബത്ത് മാമൻ മത്തായി, മാത്യു ടി. തോമസ് എം.എൽ.എ, മുൻ മന്ത്രി അടൂർ പ്രകാശ്, ആേൻറാ ആൻറണി എം.പി, ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമൻ കോണ്ടൂർ, മുനിസിപ്പൽ ചെയർമാന്മാരായ കോശി തോമസ്, ജേക്കബ് വഞ്ചിപ്പാലം, ചെറിയാൻ പോളച്ചിറക്കൽ തുടങ്ങി പ്രമുഖർ സംഘടനയുടെ കീഴിൽ കുവൈത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
രക്ഷാധികാരികളായ കെ.ജി. എബ്രഹാം (എൻ.ബി.ടി.സി ചെയർമാൻ), എബി വാരിക്കാട് (ഓർമ ഗ്രൂപ്), കെ.എസ്. വർഗീസ് (എം.ഡി ഗൾഫ് അഡ്വാൻസ് ഗ്രൂപ്) പ്രസിഡൻറ് എബി സാം എന്നിവർക്കൊപ്പം റെജി കോരുത്, ജെയിംസ് വി. കൊട്ടാരം, ജോൺസി തട്ടാകുന്നേൽ, പ്രദീപ് ജോസഫ്, രാജീവ് വഞ്ചിപാലം, കെ.ജി. അലക്സാണ്ടർ, മുരളികൃഷ്ണ, അലക്സ് മാത്യു, ഷിജു ആലപ്പാട്, റൈജു അരീകര, ജോബ് വാണിയാപുരക്കൽ, മാത്യു ജോസഫ്, സജി പൊടിയാടി, ബൈജു ജോസ്, ശിവകുമാർ, ക്രിസ്റ്റി അലക്സാണ്ടർ, ശ്രീകുമാർ തിരുവല്ല എന്നിവരും വിവിധ എക്സിക്യൂട്ടിവ് കമ്മിറ്റികളും സംഘടനയെ നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.