കുവൈത്ത് സിറ്റി: ആഗസ്റ്റ് ഒന്നുമുതൽ കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശനം അനുവദിക്കുേമ്പാൾ ചില രാജ്യങ്ങൾക്ക് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് റിപ്പോർട്ട്.
കോവിഡ് വ്യാപനം കൂടുതലുള്ള 30ലേറെ രാജ്യങ്ങളെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയുള്ള തരംതിരിവ് ഉണ്ടാകില്ലെന്നാണ് സൂചന.
കുവൈത്ത് അംഗീകരിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് കുവൈത്തിൽ സാധുവായ ഇഖാമയുണ്ടെങ്കിൽ ഏതു രാജ്യത്തുനിന്നായാലും വരാം. നേരത്തേ രാജ്യങ്ങളെ തരം തിരിക്കുകയും രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യ ഉൾപ്പെടെ ഇത്തരം രാജ്യങ്ങളിൽനിന്നുള്ളവർ യു.എ.ഇ ഉൾപ്പെടെ മറ്റു രാജ്യങ്ങൾ ഇടത്താവളമാക്കിയാണ് വന്നിരുന്നത്. ഇടത്താവളങ്ങളിൽ രണ്ടാഴ്ച ക്വാറൻറീൻ ഇരിക്കണമായിരുന്നു.
വിദേശികൾക്ക് പൂർണമായ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെയാണ് ഇൗ സമ്പ്രദായം നിന്നുപോയത്.വീണ്ടും പ്രവേശനം ആരംഭിക്കുേമ്പാൾ ഇത്തരം തരംതിരിവ് ഉണ്ടാകില്ലെന്ന റിപ്പോർട്ട് ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.