കുവൈത്ത് സിറ്റി: തൃക്കാക്കരയിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തും കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. മതസാമുദായിക വിഭാഗങ്ങളെ തമ്മിലടിപ്പിച്ചുള്ള എൽ.ഡി.എഫിന്റെ വിഭാഗീയ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു.
അബ്ബാസിയ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിന് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര, വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, എൻ.കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി ടി.ടി. ഷംസു, ജില്ല ഭാരവാഹികളായ സലാം പട്ടാമ്പി, ഫുഹാദ് സുലൈമാൻ, സുഹൈൽ സുലൈമാൻ വിവിധ മണ്ഡലം നേതാക്കളായ റാഫി ആലിക്കൽ, അമീർ ബത്തേരി, ഇ.എൽ. അബ്ദുല്ല നേതൃത്വം നൽകി.
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയും 99 എം.എൽ.എമാരും ഓരോ വീടും കയറി ഒരു മാസത്തോളം പ്രവർത്തിച്ചിട്ടും വൻ പരാജയം നേരിട്ടത് സി.പി.എമ്മിനും സർക്കാറിനും തിരിച്ചടിയാണെന്ന് യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് പറഞ്ഞു.
യൂത്ത് വിങ് നേതാക്കളായ ഷോബിൻ സണ്ണി, ഷബീർ കൊയിലാണ്ടി, ഇസ്മായിൽ കൂനത്തിൽ, കലേഷ് ഹരിപ്പാട്, ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.