തൃശൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത്​ സിറ്റി: തൃശൂർ നാട്ടിക സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്ത്​ സിറ്റിയിൽ സൂഖ്​ മുബാറകിയയിൽ തയ്യൽക്കട നടത്തുന്ന പതിയപറമ്പത്ത് താജുദ്ധീൻ (ഷാജി - 50) ആണ്​ മരിച്ചത്​.

ഞയാറാഴ്​ച രാവിലെ ഫർവാനിയയിലെ താമസസ്ഥലത്ത്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. 20 വർഷത്തിലേറെയായി കുവൈത്തിലുണ്ട്. ഭാര്യ: സബിത. മക്കൾ: അനസ്, അസ്‌ന.

Tags:    
News Summary - Thrissur Native Dies Kuwait -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.