3000 ദീനാറിനു മുകളിലുള്ള പണമിടപാട് അറിയിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ 3000 ദീനാറിനു മുകളിലുള്ള പണമിടപാടുകൾ അതത് ദിവസംതന്നെ റിപ്പോർട്ട് ചെയ്യണമെന്ന് സെൻട്രൽ ബാങ്ക് നിർദേശം നൽകി. പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം മുതലായവ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ മൂന്ന് മുതൽ നിർദേശം കർശനമായി പാലിക്കാൻ എല്ലാ പ്രാദേശിക ബാങ്കുകളോടും സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. 3000 ദീനാറോ അതിൽ അധികമോ തുകയുടെ സാമ്പത്തിക കൈമാറ്റങ്ങളുടെയും പ്രാദേശിക ബാങ്കുകളിലെ ധന നിക്ഷേപങ്ങളുടെയും വിവരങ്ങൾ ദിനേന റിപ്പോർട്ട് ചെയ്യണമെന്നാണ് സെൻട്രൽ ബാങ്കിന്റെ നിർദേശം.

പ്രാദേശിക കൈമാറ്റങ്ങൾക്കും അന്താരാഷ്‌ട്ര ഇടപാടുകൾക്കും നിർദേശം ബാധകമാണ്. അവധി ദിവസങ്ങൾ ഉൾപ്പെടെ നിർദിഷ്ട സംഖ്യക്ക് മുകളിലുള്ള ഇടപാടുകൾ കൃത്യമായി സെൻട്രൽ ബാങ്കിനെ അറിയിക്കണം. ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി പ്രത്യേക ഡേറ്റാബേസ് സെൻട്രൽ ബാങ്ക് തയാറാക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപമായി വരുന്ന ഒാരോ ഇടപാടും ഡേറ്റാബേസുമായി ബന്ധിപ്പിക്കും. പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം മുതലായവ തടയുന്നതിന്റെ ഭാഗമായാണ് ഇടപാടുകൾ നിരീക്ഷിക്കാൻ സെൻട്രൽ ബാങ്ക് പരിഷ്കരണം നടപ്പാക്കുന്നത്

Tags:    
News Summary - To inform about Cash transactions above 3000 dinars -Central Bank of Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.