തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ‘ഹെൽത്ത് കെയർ ഫ്രൻഡ് ലൈൻസ് എക്സലൽസ് അവാർഡ്’ നേടിയവർ ഇന്ത്യൻ അംബാസഡർ സിബി ജോർജിനൊപ്പം

ട്രാക്ക് കോവിഡ് പോരാളികൾക്ക് പുരസ്കാരം നൽകി

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ആരോഗ്യ മേഖലയിലെ കോവിഡ് മുന്നണിപ്പോരാളികളായ സംഘടന അംഗങ്ങളെ പുരസ്കാരം നൽകി ആദരിച്ചു. ട്രാക് അംഗങ്ങളായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങക്‍വർക്ക് ഇന്ത്യൻ അംബാസഡർ സിബി ജോർജ് 'ഹെൽത്ത് കെയർ ഫ്രൻഡ് ലൈൻസ് എക്സലൽസ് അവാർഡ് - 2022' വിതരണം ചെയ്തു.

ഇന്ത്യൻ എംബസിയിൽ നടത്തിയ ചടങ്ങിൽ ട്രാക്ക് പ്രസിഡൻറ് എം.എ. നിസാം സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ആർ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

ട്രഷറർ മോഹന കുമാർ, പ്രിയ, സരിത, ശ്രീരാഗം സുരേഷ്, ജയകൃഷ്ണ കുറുപ്പ്, ഹരി, രാജേഷ് നായർ, രതീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കോവിഡ് സമയത്ത് കുവൈത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടിയവർക്കും ഉപരിപഠനത്തിന് പോകേണ്ട വിദ്യാർഥികൾക്കുമായി ചാർട്ടർ വിമാനം ഏർപ്പെടുത്തിയതിനെ അംബാസഡർ അഭിനന്ദിച്ചു.

Tags:    
News Summary - Track Covid fighters were awarded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.