മത്സ്യ വിപണിയിൽ ആളെത്തുന്നില്ല; നിരാശയിൽ വ്യാപാരികൾ

കുവൈത്ത് സിറ്റി: മത്സ്യവിപണിയിൽ ആളെത്താത്തത് വ്യാപാരികളെ നിരാശരാക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് കച്ചവടം കുത്തനെ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. എന്തുചെയ്യണമെന്ന് മത്സ്യവിൽപനക്കാർക്ക് ഒരുപിടിയുമില്ല. ഉപഭോക്താക്കളുടെ അഭാവം കാരണം സ്റ്റോക്ക് നശിച്ച് കനത്തനഷ്ടം നേരിടുന്നതിനാൽ ചിലർ ജോലി ഉപേക്ഷിച്ചു. സാധാരണ റമദാനിൽ കച്ചവടം വർധിക്കാറുണ്ട്. കച്ചവടക്കാർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സീസണാണ് റമദാൻ.

ഇറച്ചി, ഈത്തപ്പഴം അടക്കം മറ്റു സാധനങ്ങളുടെ വിപണിയിലും മാന്ദ്യം പ്രകടമാണ്. കോവിഡ് കാലത്തിന് ശേഷമുള്ള മാറ്റവും വിദേശികളിൽ നല്ലൊരു ശതമാനം തിരിച്ചുപോയതും കുടുംബങ്ങളെ നാട്ടിലയച്ചതുമെല്ലാമാണ് കാരണമെന്നാണ് പൊതുവായ വിലയിരുത്തൽ. കുത്തനെ കുറഞ്ഞതിന് കൃത്യമായ കാരണം പറയാൻ വ്യാപാരികൾക്കും കഴിയുന്നില്ല. ശർഖ് മത്സ്യ മാർക്കറ്റിൽ തിരക്കുകൊണ്ട് വീർപ്പുമുട്ടാറുണ്ടായിരുന്ന സമയങ്ങളിൽ ആളൊഴിഞ്ഞു കിടക്കുന്നത് ദയനീയ കാഴ്ചയാണ്. ഒറ്റപ്പെട്ട ആളുകൾ കടന്നുവരുന്നത് കാത്ത് വ്യാപാരികൾ വാതിൽക്കലേക്ക് കണ്ണുനട്ടിരിക്കുകയാണ്.

Tags:    
News Summary - Trade in the fish market plummeted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.