കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രസ്ക്) അംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു. അബ്ബാസിയ ടി.സി.ആർ ഗ്രൗണ്ടിൽ രാവിലെ ഒമ്പത് മുതൽ കുവൈത്തിെൻറ വിവിധ ഏരിയകളിലുള്ള ട്രാസ്ക് അംഗങ്ങൾ മാത്രം ഏഴു ടീമുകളായി മാറ്റുരച്ച ആവേശഭരിതമായ ടൂർണമെൻറിൽ നിഷാദ് ബാപ്പു ക്യാപ്റ്റനായ അബ്ബാസിയ ബി ടീം ട്രോഫി നേടി. സുജീഷിെൻറ നേതൃത്വത്തിലുള്ള അബ്ബാസിയ എ ടീമിനെയാണ് അവർ പരാജയപ്പെടുത്തിയത്. ഫൈനലിലെ മാൻ ഓഫ് ദ മാച്ച്, മാൻ ഓഫ് ദ സീരീസ്, മികച്ച ബാറ്റർ പുരസ്കാരങ്ങൾ അബ്ബാസിയ ബിയുടെ ഷെഫീഖ് സ്വന്തമാക്കി.
അബ്ബാസിയ ബി ടീമിലെ ക്ലിേൻറാ മികച്ച ബൗളറായി. ഷമീർ സത്താർ മികച്ച വിക്കറ്റ് കീപ്പറായി. തുടർച്ചയായി രണ്ടാം തവണയാണ് നിഷാദ് ബാപ്പു നയിക്കുന്ന അബ്ബാസിയ ബി ചാമ്പ്യന്മാരാകുന്നത്. ചാമ്പ്യന്മാർക്കുള്ള ട്രോഫി ട്രാസ്ക് പ്രസിഡൻറ് അജയകുമാർ, സ്പോൺസർ സെബാസ്റ്റ്യൻ വാതുക്കാടൻ എന്നിവരും റണ്ണർ ആപ്പ് ട്രോഫി ജനറൽ സെക്രട്ടറി ജോയ് തോലത്ത്, മറ്റ് ട്രോഫികൾ സ്പോർട്സ് കൺവീനർ അലി ഹംസ, ട്രഷറർ ജാക്സൻ ജോസ്, വൈസ് പ്രസിഡൻറ് ആേൻറാ പാണേങ്ങാടാൻ എന്നിവർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.