ട്രാ​സ്ക് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ജേ​താ​ക്ക​ളാ​യ അ​ബ്ബാ​സി​യ എ ​ഏ​രി​യ ‘എ ​ടീം’ ട്രോ​ഫി​യു​മാ​യി

ട്രാ​സ്ക് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്: അ​ബ്ബാ​സി​യ എ ​ഏ​രി​യ ‘എ ​ടീം’ ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്‌ കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​ബ്ബാ​സി​യ എ ​ഏ​രി​യ ‘എ ​ടീം’ ജേ​താ​ക്ക​ൾ. എ ​ഏ​രി​യ​യു​ടെ ബി ​ടീ​മി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ബ്ബാ​സി​യ ടി.​സി.​ആ​ർ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ ഏ​രി​യ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ട്രാ​സ്ക് പ്ര​സി​ഡ​ന്റ്‌ ആ​ന്റോ പാ​ണേ​ങ്ങാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ നി​തി​ൻ ഫ്രാ​ൻ​സി​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജാ​ക്സ​ൺ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

അ​ബ്ബാ​സി​യ എ ​ഏ​രി​യ എ ​ടീ​മി​ലെ ഷാ​ജി​ലി​നെ മാ​ൻ ഓ​ഫ് ദി ​സീ​രീ​സും മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ഫൈ​ന​ലും ബെ​സ്റ്റ് ബാ​റ്റ്സ്മാ​നു​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ എ ​ഏ​രി​യ എ ​ടീ​മി​ലെ ഹു​സൈ​നെ ബെ​സ്റ്റ് ബോ​ള​റ​യും അ​ബ്ബാ​സി​യ എ ​ഏ​രി​യ ബി ​ടീ​മി​ലെ ജാ​ക്ക്സ​നെ ബെ​സ്റ്റ് വി​ക്ക​റ്റ് കീ​പ്പ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ട്രാ​സ്ക് പ്ര​സി​ഡ​ന്റ് ആ​ന്റോ പാ​ണേ​ങ്ങാ​ട​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി കു​ള​ങ്ങ​ര, ട്ര​ഷ​റ​ർ ജാ​ക്സ​ൺ ജോ​സ്, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ നി​തി​ൻ ഫ്രാ​ൻ​സി​സ്, വ​നി​ത​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷെ​റി​ൻ ബി​ജു, വൈ​സ് പ്ര​സി​ഡ​ന്റ്‌ ര​ജീ​ഷ് ചി​ന്ന​ൻ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ ജ​യേ​ഷ് എ​ങ്ങ​ണ്ടി​യൂ​ർ, മീ​ഡി​യ ക​ൺ​വീ​ന​ർ വി​നീ​ത് വി​ൽ‌​സ​ൺ, ആ​ർ​ട്സ് ക​ൺ​വീ​ന​ർ വി​നോ​ദ് ആ​റാ​ട്ടു​പു​ഴ, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു.

Tags:    
News Summary - Trask Cricket Tournament: Abbasia A Area 'A Team' Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.