കുവൈത്ത് സിറ്റി: കോവിഡ് റിസ്ക് കൂടിയ 31 രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കുവൈത്ത് വ്യോമയാന വകുപ്പ് കുവൈത്ത് പൗരന്മാർക്ക് നിർദേശം നൽകി.എന്നാൽ, ഈ രാജ്യങ്ങളിലുള്ള കുവൈത്ത് പൗരന്മാർക്ക് തിരിച്ചുവരാമെന്ന് വ്യോമയാന വകുപ്പ് മേധാവി എന്‍ജിനീയര്‍ യൂസുഫ് അല്‍ ഫൗസാൻ പറഞ്ഞു. തിരിച്ചുവരുന്നവർക്ക് യാത്രക്ക് 72 മണിക്കൂറിനുള്ളിലുള്ള പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണെന്നും വ്യോമയാന വകുപ്പ് വ്യക്തമാക്കി.
ഇന്ത്യ, കൊളംബിയ, അർമേനിയ, സിംഗപ്പൂർ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സികോ, ലബനാൻ, ഹോേങ്കാങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഇൗജിപ്ത്, പനാമ, പെറു, മൽഡോവ എന്നീ രാജ്യങ്ങളിൽനിന്നാണ് നിലവിൽ കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ളത്. ഇൗ രാജ്യങ്ങളിലേക്ക് പോവരുതെന്നാണ് കുവൈത്ത് പൗരന്മാർക്ക് നിർദേശം നൽകിയത്. മറ്റുരാജ്യങ്ങൾ വഴി പോവരുതെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.