യാത്രക്കാർ ശ്രദ്ധിക്കുക; ബാഗേജ് നിയമങ്ങൾ പാലിക്കണം

കുവൈത്ത് സിറ്റി: വിമാനയാത്രക്കാർ അവരുടെ കൈവശം വെക്കാവുന്ന ബാഗേജുകളുടെ ഭാരത്തെ കുറിച്ച് ബോധവാന്മാരാകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചു. കൈവശം കരുതാവുന്ന വസ്തുക്കളുടെ ഭാരം മുൻകൂട്ടി അറിഞ്ഞിട്ടുവേണം വിമാനങ്ങളിൽ കയറാൻ. അമിതഭാരം അനുവദിക്കില്ല. ഇക്കോണമി ക്ലാസിന് ഏഴു കിലോയും ബിസിനസ് ക്ലാസിനും ഫസ്റ്റ് ക്ലാസിനും 11 കിലോയുമാണ് ഒരാൾക്ക് കൈവശം വെക്കാൻ അനുവാദമുള്ളത്. പലരും ഇതിനെക്കാൾ കൂടുതൽ ഭാരമുള്ളവ കൊണ്ടുവരുന്നതായി സിവിൽ ഏവിയേഷൻ സൂചിപ്പിച്ചു. സംശയമുള്ളവർക്ക് 22200161 എന്ന വാട്ട്‌സ് ആപ് നമ്പർ ഉപയോഗിച്ച് അവരുമായി ബന്ധപ്പെടാം.

Tags:    
News Summary - Travelers take note; Baggage rules must be followed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.